വീട്ടിലെ വെള്ളരിപ്രാവ്; നൃത്ത ചുവടുകളുമായി ജയസൂര്യയുടെ മകള്‍ വേദ

“സൂഫിയും സുജാതയും” സിനിമയിലെ ഏറെ ഹിറ്റായ ഗാനമാണ് “വാതുക്കല് വെള്ളരിപ്രാവ്”. അച്ഛന്റെ സിനിമയിലെ ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് ജയസൂര്യയുടെ മകള്‍ വേദ. ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് മനോഹരമായ ചുവടുകളുമായാണ് വേദ എത്തിയിരിക്കുന്നത്.

വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. വേദയ്ക്ക് ആശംസകളുമായി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. അച്ഛനെയും ചേട്ടനെയും പോലെ അഭിനയിത്തിലേക്ക് വരുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പാട്ടു പോലെ തന്നെ മനോഹരമായ ചുവടുകളും എന്നും ചിലര്‍ കമന്റ് ചെയ്തു.

https://www.instagram.com/p/CD8EzsRnxuN/

ജയസൂര്യയുടെ മകന്‍ അദ്വൈദ് നേരത്തെ സിനിമയിലെത്തിയിരുന്നു. ഷോര്‍ട്ട് ഫിലിമുകളില്‍ അടക്കം അഭിനയിച്ച അദ്വൈദ് “തൃശൂര്‍ പൂരം” എന്ന സിനിമയില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ച് എത്തിയിരുന്നു. ജയസൂര്യയുടെ ഭാര്യ സരിത ഫാഷന്‍ ഡിസൈനറാണ്.

മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനമാണ് വാതുക്കല് വെള്ളരിപ്രാവ്. നിത്യ മാമന്‍, അര്‍ജുന്‍ കൃഷ്ണ, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് എം. ജയചന്ദ്രനാണ് ഈണമിട്ടത്. ബി.കെ ഹരിനാരായണന്‍,
ഷാഫി കൊല്ലം എന്നിവരാണ് വരികള്‍ ഒരുക്കിയത്.

Latest Stories

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍