പൊലീസ് ജീപ്പില്‍ ബേസിലും ഗ്രേസും; ത്രില്ലറോ അതോ കോമഡിയോ? 'നുണക്കുഴി' ഫസ്റ്റ്‌ലുക്ക് എത്തി, റിലീസ് ഓഗസ്റ്റില്‍

ബേസില്‍ ജോസഫിനെയും ഗ്രേസ് ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’ സിനിമ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലേക്ക്. ബേസിലിനെയും ഗ്രേസിനെയും അവതരിപ്പിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. പൊലീസ് ജീപ്പിനുള്ളില്‍ ഭയത്തോടെ ഇരിക്കുന്ന പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ‘ട്വല്‍ത്ത് മാന്‍’, ‘കൂമന്‍’ എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.

ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സംഗീതം – ജയ് ഉണ്ണിത്താന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ – വിഷ്ണു ശ്യാം, എഡിറ്റര്‍ – വിനായക് വി എസ്, വരികള്‍ – വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് – അമല്‍ ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രണവ് മോഹന്‍.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ