മൂടല്‍ മഞ്ഞ് പുതച്ച വഴികളിലൂടെ ജീത്തു ജോസഫ്; 12th മാന്റെ ലൊക്കേഷന്‍ വീഡിയോ

മോഹന്‍ലാല്‍ നായകനാകുന്ന 12th മാന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്. ഇടുക്കി കുളമാവിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആണ് ജീത്തു ജോസഫ് പങ്കുവെച്ചത്. മോണിങ് വാക്ക് എന്ന തലക്കെട്ടിലാണ് മഞ്ഞുമൂടിയ വഴിയിലൂടെ നടക്കുന്ന വീഡിയോ ജീത്തു പങ്കുവെച്ചത്.

മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമായിരുന്നു പോസ്റ്ററിലുള്ളത്.

ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. നേരത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ 12th മാന്‍ അനൗണ്‍സ് ചെയ്തത്.

അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.

Read more