സിംപിളാണ് പ്രണവ്, താരത്തിന്റെ പുതിയ ചിത്രം പങ്കുവച്ച് ജീത്തു ജോസഫ്

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ റിലീസിനു കാത്തിരിക്കുകയാണ് സിനിമാ ലോകം. ലളിത ജീവിതമാണ് പ്രണവിനുള്ളതെന്നു താരങ്ങളില്‍ പലരും പറയുന്നുണ്ട്. അതിന്റെ തെളിവ് ഇപ്പോള്‍ ആദിയുടെ സംവധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.

ജീത്തു ജോസഫ് ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചത്. ചിത്രം എടുത്തത് ആദിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുന്ന വേളയില്‍ പ്രണവ് തറയില്‍ കിടക്കുകയാണ്. ഈ ചിത്രം ഇതിനകം തന്നെ തരംഗമായി.

Read more

സിനിമ താരങ്ങളായ അനുശ്രീ, സിജോ ജോയി, അദിതി രവി തുടങ്ങിയവര്‍ പ്രണവ് സിംപിളാണെന്നു പറഞ്ഞിരുന്നു. ആദി റിലീസ് ചെയുന്നതിനു മുമ്പ് തന്നെ പ്രണവിനു ഫേസ്ബുക്കില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സാനുള്ളത്. ആദി ജനുവരി 26നു റിലീസ് ചെയ്യും.