സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കാമോ? അനൂപ് മേനോനെ വെല്ലുവിളിച്ച് ജീവ ജോസഫ്

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് അഭിനേതാക്കളെ വെല്ലുവിളിച്ച് അവതാരകനും നടനുമായ ജീവ. അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ’21 ഗ്രാംസ്’ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്ന വീഡിയോയാണ് ജീവ ജോസഫ് പങ്കുവച്ചത്.

ഇന്നലെ രാത്രി കാക്കനാട് പരിസരത്ത് 21 ഗ്രാംസ്‌ന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ട് എല്ലാ സിനിമാ പ്രവര്‍ത്തകരെയും ജീവ ചാലഞ്ചു ചെയ്തിരിക്കുകയാണ്. അനൂപ് മേനോന്‍, അനു മോഹന്‍ തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചു ചാലഞ്ച് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

മാര്‍ച്ച് 18ന് ആണ് 21 ഗ്രാംസ് തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം എത്തുന്നത്. ഒരു കൊലപാതകത്തെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ബിബിന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമ കെ. എന്‍ റിനിഷ് നിര്‍മ്മിക്കുന്നു. ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍