നായികയായി ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി: കാതലിനെ കുറിച്ച് ജിയോ ബേബി

മമ്മൂട്ടിയും ജ്യോതികയും നായികാനായകന്മാരായി എത്തുന്ന ‘കാതല്‍ ദി കോറിനെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ജിയോ ബേബി. കഥ കേട്ടയുടന്‍ പ്രധാന കഥാപാത്രമാകാന്‍ മമ്മൂട്ടിയാണ് ഏറ്റവും യോജിച്ചതെന്ന് തോന്നി. നായികയായി ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘ തിരക്കഥ കേട്ടയുടന്‍ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. മമ്മൂട്ടി കഥാപാത്രത്തിന്റെ പങ്കാളിയാകാന്‍ പല നടിമാരേയും പരിഗണിക്കുമ്പോള്‍ അദ്ദേഹം തന്നെയാണ് ജ്യോതികയെ നിര്‍ദേശിക്കുന്നത്. ജ്യോതികയ്ക്കും കഥ ഇഷ്ടപ്പെട്ടു.

എന്റെ ഓരോ സിനിമയും മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം, ഇതും വ്യത്യസ്തമാണ്. ഒരുപാട് പേര്‍ എന്നെ തിരക്കഥകളുമായി സമീപിക്കാറുണ്ട്. അതിലെല്ലാം എനിക്കേറ്റവും താത്പര്യം തോന്നിയതും ചെയ്യണമെന്ന് ആഗ്രഹിച്ചതും ഈ കഥയാണ്,’ ജിയോ ബേബി പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ പ്രതീക്ഷയില്‍ ആണ് ആരാധകര്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം ‘നെയ്മര്‍’ റിലീസിന് ഒരുങ്ങുകയാണ്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന കാതല്‍ ദി കോറില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരും കഥാപാത്രങ്ങളാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു