'ജിഗർതാണ്ട ഡബിൾ എക്സ്' ഒടിടിയിൽ; വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ജിഗർതാണ്ട ഡബിൾ എക്സ്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. രാഘവ ലോറൻസും എസ്. ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രത്തിന് സിനിമ രംഗത്തുനിന്നും മികച്ച പ്രശംസകളാണ് കിട്ടിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദ്യ ചിത്രമായ ‘പിസ്സ’ എന്ന ഹൊറർ ത്രില്ലർ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്.
ആദ്യ ഭാഗമായ ‘ജിഗർതാണ്ട’ കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ബോബി സിംഹയും സിദ്ധാർത്ഥുമായിരുന്നു ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങൾ. അസാൾട്ട് സേതുവിലൂടെ ബോബി സിംഹയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

ഒൻപത് വർഷങ്ങൾക്ക് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രവുമായി കാർത്തിക് സുബ്ബരാജ് വീണ്ടുമെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചത്. ഒടിടി റിലീസ് കൂടിയാവുമ്പോൾ ചിത്രത്തിന് ഇനിയും പ്രശംസകൾ കൂടുതൽ ലഭിക്കും.

മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്ന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ