കാത്തിരുന്നത് വെറുതെ ആയില്ല ! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സ്’ ടീസര്‍; ഞെട്ടിച്ച് നിമിഷയും ഷൈൻ ടോം ചാക്കോയും

വളരെ ആവേശത്തോടെയാണ് കാര്‍ത്തിക് സുബ്ബരാജ് എന്ന തമിഴ് സംവിധായകന്റെ ജിഗര്‍താണ്ട എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ട് ആരാധകര്‍ എറ്റെടുത്തത്. കാത്തിരുന്നത് വെറുതെ ആയില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ. കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെയാണ് തിരക്കഥയും.

ജിഗർതാണ്ട പോലെത്തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്ന ഒരു കിടിലൻ ചിത്രമായിരിക്കും ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സും’ എന്ന് ടീസറിലൂടെ ഉറപ്പിക്കാം. കാര്‍ത്തിക് സുബ്ബരാജിന്റെ വ്യത്യസ്തമാർന്ന കഥ പറച്ചില്‍ ശൈലി ജിഗര്‍താണ്ട ഡബിള്‍എക്സിനെയും ഹിറ്റാക്കി മാറ്റുമെന്നാണ് കരുതുന്നത്.

എസ്. ജെ സൂര്യയും രാഘവ ലോറൻസും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നായികയായി നിമിഷ സജയൻ എത്തുന്നു. കൂടാതെ ഷൈൻ ടോം ചാക്കോയേയും ടീസറിൽ കാണാം. നിമിഷ സജയന് മികച്ച കഥാപാത്രമാണ് ചിത്രത്തിലെന്നത് വ്യക്തമാണ്.

തമിഴകത്ത് വേറിട്ട വഴിയിലുള്ള ഒരു ചിത്രമായിരുന്നു ജിഗര്‍താണ്ട. 2014ലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു ജിഗര്‍താണ്ടയിൽ പ്രധാനവേഷത്തിലെത്തിയത്. കഥയുടെ മേക്കിങ് ആണ് ആണ് ഏറെ ശ്രദ്ധ നേടിയത്. ഇക്കാരണം കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിനായി ഏവരും കാത്തിരിക്കുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍