അഞ്ചു കോടിയും കടന്ന് റെക്കോര്‍ഡ് തിളക്കത്തില്‍ ജിമിക്കി കമ്മല്‍

മോഹന്‍ലാലും ലാല്‍ജോസും ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം അന്താരാഷ്ട്ര നേട്ടത്തില്‍. പാട്ട് പുറത്തിറങ്ങി മൂന്നു മാസത്തിനകം അഞ്ചു കോടി കാഴ്ച്ചക്കാരാണ് യൂട്യൂബില്‍ പാട്ടിനെ തേടിയെത്തിയത്.

ബോക്സ്ഓഫിസില്‍ വന്‍ വിജയമായിരുന്നില്ലെങ്കിലും ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പല വേര്‍ഷനുകളില്‍ പലരും പുതുക്കിപ്പണിത് നൃത്തം വെച്ച ജിമിക്കികമ്മലിന്റെ ഒറിജിനല്‍ വേര്‍ഷന്‍ യൂട്യൂബില്‍ 5 കോടിക്കു മുകളില്‍ കാഴ്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും പ്രിയപ്പെട്ട ട്രാക്കായി തുടരുകയാണ്.

ഒറിജിനലിനേക്കാള്‍ പ്രചാരം നേടിയ ഒട്ടേറേ വീഡിയോകള്‍ ജിമിക്കി കമ്മലിനുണ്ടായിരുന്നു എന്നതോര്‍ത്താല്‍ ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്ന് പാടിയ പാട്ടിന്റെ വ്യാപ്തി എത്രത്തോളമായെന്നു വ്യക്തമാകും. അനില്‍ പനച്ചൂരാനാണ് വരികളെഴുതിയത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ