എടീ എനിക്കീ ബിപി വരുന്നത് എന്താണെന്നറിയോ, മറുപടി ആഗോള റിയാക്ഷന്‍ ആയ ഒരു വിരല്‍ മാത്രം; രസകരമായ കുറിപ്പുമായി ജിഷിന്‍ മോഹന്‍

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരങ്ങളാണ് നടി വരദയും ഭര്‍ത്താവ് ജിഷിന്‍ മോഹനും. സോഷ്യല്‍ മീഡിയയിലും ഈ താരദമ്പതികള്‍ സജീവമാണ്. ജിഷിന്‍ പങ്കുവച്ച ഒരു കുറിപ്പും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ജിഷിന്റെ ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യുന്ന വരദയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ഒരേ നിര്‍ബന്ധം. ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയില്‍, “എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ” എന്നൊരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ അന്തര്‍ധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോള്‍ തന്നെ വന്നു നാല് ലോഡ് പുച്ഛം. മൂന്നു ലോഡ് ബില്‍ഡിംഗ് പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു.

മറിച്ചു വിറ്റത് അവള്‍ അറിയണ്ട കേട്ടോ. കൊറോണയെ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ പത്രക്കാരുടെ ചോദ്യം കേള്‍ക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാന്‍ ഇത്രേം പുച്ഛം ഇതിനു മമ്പ് കണ്ടിട്ടുള്ളു. “കാരണമെന്താണെന്നറിയോ” എന്ന എന്റെ അടുത്ത ചോദ്യത്തിന് അവള്‍ തന്ന മറുപടി മാത്രം ഞാന്‍ ആര്‍ക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം. അതിനവള്‍ക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷന്‍ ആയ ഒരു വിരല്‍ മാത്രം മതിയായിരുന്നു.

പബ്ലിക് ആയി അത് പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓര്‍മ്മച്ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വെക്കും. ഏതായാലും ബ്ലഡ് പ്രഷര്‍ എത്രയാണെന്ന് കണ്ടപ്പോള്‍ എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി..
My Blood Pressure is.. 168/119 .

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി