ആവേശത്തിന് ശേഷം ജിതു മാധവന്റെ തിരക്കഥയിൽ സജിൻ ഗോപു നായകൻ; കൂടെ അനശ്വരയും

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആവേശ’ത്തിന് ശേഷം ജിതു മാധവൻ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി സജിൻ ഗോപു. ആവേശം, മഹേഷിന്റെ പ്രതികാരം ഫെയിം ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായികയായെത്തുന്നത്.

ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്റിയ നാസിം. ഫഹദ് ഫാസിൽ, ജിതു മാധവൻ  എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ അൻവർ റഷീദ് ക്ലാപ്പ് അടിച്ച് നിർവഹിച്ചു. ആവേശത്തിൽ ശാന്തൻ എന്ന കഥാപാത്രം ചെയ്ത റോഷൻ ഷാനവാസും ചിത്രത്തിൽ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആവേശത്തിന് ശേഷം ജിതു മാധവൻ തിരക്കഥയെഴുതുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാവും.

ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ആവേശത്തിലെ രംഗയെ പ്രേക്ഷകരും നിരൂപകരും കണക്കാക്കുന്നത്. ഫഹദിനൊപ്പം തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് സജിൻ ഗോപു അവതരിപ്പിച്ച രംഗണ്ണന്റെ വലംകൈയായ അമ്പാൻ. രോമാഞ്ചം എന്ന ജിതു മാധവന്റെ ആദ്യ ചിത്രത്തിലെ നിരൂപ് എന്ന കഥാപാത്രവും സജിൻ ഗോപുവിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു.

Latest Stories

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ

ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്