ജോക്കര്‍ നിര്‍മ്മാതാക്കള്‍ക്ക് നേടിക്കോടുത്തത് ഏട്ടിരട്ടിയിലേറെ ലാഭം

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍ നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എട്ടിരട്ടിയിലേറെ. ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ രണ്ടിനായിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം 900 മില്യണ്‍ ഡോളര്‍ (6347 കോടി രൂപ) എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

60 മില്യണ്‍ ഡോളര്‍ (423 കോടി രൂപ) എന്ന, പ്രധാന ഹോളിവുഡ് പ്രോജക്ടുകളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ ബജറ്റ് ആയിരുന്നു ചിത്രത്തിന്റേത്. നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം ചെലവ് വന്ന തുകയാണ് ഇത്.

മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് ചിത്രം വാര്‍ണര്‍ ബ്രദേഴ്സ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ക്ക് 500 മില്യണ്‍ (3526 കോടി രൂപ) ഡോളറിലേറെ ലാഭം ഇതിനകം നേടിക്കൊടുത്തിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

"എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു