'എന്റെ ആദ്യ സിനിമ തിയേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടി അമ്പിളിയെ ആദ്യ ദിവസങ്ങളില്‍ കണ്ടു'; നന്ദി അറിയിച്ച് സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് , രണ്ടാം ടീസര്‍

സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളി വിജയിപ്പിച്ചതിന് പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്. സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്യവെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പറഞ്ഞത്. പ്രമോഷനും പ്രചരണവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തന്റെ ആദ്യ സിനിമയായ ഗപ്പി തിയേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യ ദിവസങ്ങളില്‍തിയേറ്ററുകളിലെത്തി കണ്ടെന്നും അദ്ദേഹം പറഞ്ഞു.

2016-ല്‍ ടൊവിനോയെ മുഖ്യ കഥാപാത്രമാക്കി ചെയ്ത ഗപ്പിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്.

മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോണ്‍പോള്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 9-ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്.

കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.”

Latest Stories

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു

MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും

പഹല്‍ഗാമിലേത് സുരക്ഷ വീഴ്ച?; ഒരാഴ്ച മുമ്പേ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു?; പ്രദേശവാസികളല്ലാത്തവരെ ആക്രമിക്കാന്‍ ഒരു തീവ്രവാദ സംഘം പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു

ഒറ്റയൊരുത്തനെയും വെറുതെ വിടരുത്, എല്ലാവന്മാര്‍ക്കും കനത്ത ശിക്ഷ നല്‍കണം, വികാരഭരിതനായി പ്രതികരിച്ച് മുഹമ്മദ് സിറാജ്

പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്; സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍

കശ്മീർ പഹൽഗാമിൽ ദുഃഖിക്കുമ്പോൾ വെറുപ്പ് വിതറുന്ന തീവ്ര വലതുപക്ഷം; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ വിരുദ്ധ, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി സംഘപരിവാർ മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും

ഭീകരരുടെ റൈഫിള്‍ തട്ടിപ്പറിച്ച് തന്റെ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാരന്‍; ധീരതയോടെ പൊരുതാന്‍ നോക്കിയ കശ്മീരി, വെടിയേറ്റ് മരിച്ച സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ