'ഹേഡിന്റെ പണം വേണ്ട, അതായിരുന്നില്ല ലക്ഷ്യം'; വിശദീകരണവുമായി ജോണി ഡെപ്പിന്റെ അഭിഭാഷകർ

ആംബർ ഹേഡിന് എതിരെയുള്ള മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് മുൻ ഭർത്താവ് ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമിൽ വാക്‌സസും ബെഞ്ചമിൻ ച്യൂവും. കേസ് വിജയിച്ച് ഒരാഴ്ച്ചയ്ക്കു ശേഷമാണ് വിശദീകരണവുമായി അഭിഭാഷകർ രംഗത്തെത്തിയിരിക്കുന്നത്. ഹേഡിന്റെ പണം തങ്ങളുടെ കക്ഷിക്ക് വേണ്ടെന്നും നഷ്ടപ്പെട്ട സൽപ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അഭിഭാഷകർ പറഞ്ഞു.

ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലായിരുന്നു പ്രതികരണം.’ഞങ്ങളും കക്ഷിയുമായുള്ള ചർച്ചകൾ വെളിപ്പെടുത്താൻ കഴിയില്ല. ഡെപ്പ് സാക്ഷ്യപ്പെടുത്തിയതുപോലെ ഇതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ നഷ്ടമായ സൽപ്പേര് തിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഡെപ്പിന് അതിന് സാധിച്ചുവെന്ന് അവർ പറഞ്ഞു’.

ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിൽ അടുത്തിടെയാണ് മാനനഷ്ടക്കേസിൽ ഹേഡിന് എതിരെ വിധി വന്നത്. ജൂൺ ഒന്നിന് ജൂറി ജോണിക്ക് നഷ്ടപരിഹാരമായി 10 മില്യൺ ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 5 മില്യൺ ഡോളറുമാണ് വിധിച്ചത്.. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ ഇത്രയും തുക നൽകാൻ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേൻ ബ്രെഡെകോഫ് അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച് മേൽ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2018 ൽ ‘ദ് വാഷിങ്ടൻ പോസ്റ്റിൽ’, താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു.  ഭാര്യയുടെ ആ പരാമർശത്തോടെ ‘പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ’ സിനിമാ പരമ്പരയിൽനിന്ന് തന്നെ പുറത്താക്കിയതായി ഡെപ്പ് ആരോപിക്കുകയും, തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ