ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “ജോജി” സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എരുമേലിയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ചിത്രത്തിന്റെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു ജോജി ചൂണ്ടയിട്ടിരിക്കുന്ന കുളം.
പനച്ചേല്‍ കുട്ടപ്പന് സ്‌ട്രോക്ക് വന്നതും ഈ കുളത്തില്‍ വെച്ചാണ്. റബ്ബര്‍ തോട്ടത്തിന് നടുവിലായി കുളം കുത്തിയ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കുളത്തിന് പഴമ തോന്നാനായി ആര്‍ട്ട് ടീം ഒട്ടേറെ പരിശ്രമങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഈ വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ജോജി റിലീസായത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം “മാക്ബത്തി”ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
Read more
ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.