കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജോജി എന്നൊരു ചിത്രം ഉണ്ടാകുമായിരുന്നില്ല: ദിലീഷ് പോത്തൻ

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ നിറവിൽ നിൽക്കുന്ന ചിത്രം ജോജിയെക്കുറിച്ചും പുരസ്കാരങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞ് സംവിധായകൻ ദിലീഷ് പോത്തൻ. ജോജിക്ക് ലഭിച്ചത് അർഹമായ നാല് പുരസ്‌കാരങ്ങൾ തന്നെയാണെന്നാണ് കരുതുന്നത്. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കിൽ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.

കൂടുതൽ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം തന്നെ കൊവിഡ് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായകനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിനും നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ വർഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ജോജിയിലൂടെ ശ്യാം പുഷ്‌കരൻ മികച്ച തിരക്കഥാകൃത്തായി.

2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടനായും സംവിധായകനായും പിന്നീട് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി ദിലീഷ് പോത്തൻ മാറുകയായിരുന്നു.  52 മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ  നാല് പുരസ്‌കാരങ്ങളാണ് ജോജിക്കു ലഭിച്ചത് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം