ജോജുവിന്റെ 'പണി' കഴിഞ്ഞു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.

May be an image of 4 people and text

ഇപ്പോഴിതാ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. സംവിധായകനായും നടനായും ജോജു വേഷമിടുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നാണ് പുറത്തുവിട്ടത്. ജോജു തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

അഭിനയയാണ് നായികയായി എത്തുന്നത്. ഒപ്പം മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേസമയം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജോജു ജോർജ്. ചിത്രത്തിൽ ബോബി ഡിയോളിന്റെ വില്ലനായാണ് ജോജു എത്തുന്നത്. കൂടാതെ കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രത്തിലും കമൽഹാസൻ ചിത്രത്തിലും ജോജു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു