അഞ്ച് ഭാഷകളിൽ ജോജുവിന്റെ 'പണി'; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.

മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. സംവിധായകനായും നടനായും ജോജു വേഷമിടുന്ന ‘പണി’ തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ നാല് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ജോജു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സംസാരിക്കാനും ചെവി കേൾക്കാനും സാധിക്കാത്ത അഭിനയ എന്ന നടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജോജു തന്നെയാണ് പണിക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഛായാഗ്രാഹകൻ വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

അതേസമയം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജോജു ജോർജ്. ചിത്രത്തിൽ ബോബി ഡിയോളിന്റെ വില്ലനായാണ് ജോജു എത്തുന്നത്. കൂടാതെ കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രത്തിലും കമൽഹാസൻ ചിത്രത്തിലും ജോജു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

ഡൽഹി കലാപം; ബിജെപി മന്ത്രി കപിൽ മിശ്ര കുറ്റക്കാരൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

INDIAN CRICKET: സെഞ്ച്വറി അടിച്ചിട്ടും ഉപകാരമില്ല, ഇഷാന്‍ കിഷനിട്ട് വീണ്ടും പണിത് ബിസിസിഐ, ആ മൂന്ന് താരങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കും, റിപ്പോര്‍ട്ട് നോക്കാം