'കാര്‍ലോസ്' ആയി ജോജു ഉടനെത്തും;'പീസ്' ചിത്രീകരണം പൂര്‍ത്തിയായി

ജോജു ജോര്‍ജിനെ നായകനാക്കി നവാഗത സംവിധായകന്‍ സന്‍ഫീര്‍ കെ ഒരുക്കുന്ന “പീസ്” സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുന്നത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഷൂട്ടിംഗ് നടന്നത്.

ചിത്രീകരണ വേളയിലുള്ള ജോജുവിന്റെ ബൈക്കഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കാര്‍ലോസ് എന്ന ഡെലിവറി ബോയ്യുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഷാലു റഹീം, രമ്യാ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലിയും സന്‍ഫീര്‍.കെ.യും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് ജിതിന്‍ മധു. മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍, പി.ആര്‍.ഓ. മഞ്ജു ഗോപിനാഥ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു