അല്‍ഷിമേഴ്‌സ് രോഗിയായി ജോജു ജോര്‍ജ്; 'ജില്ലം പെപ്പരെ'യില്‍ ചെണ്ടക്കാരനായി താരം

അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു ജോര്‍ജ്. നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ജില്ലം പെപ്പരെ” എന്ന സിനിമയിലാണ് ജോജു അല്‍ഷിമേഴ്‌സ് ബാധിതനായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടമാണ് ചിത്രത്തില്‍ ജോജു ചിത്രത്തില്‍ അവതരിപ്പിക്കുക.

35-40 വയസു വരെയുള്ള കാലഘട്ടവും 70-75 വയസു വരെയുള്ള കാലഘട്ടവുമാണ് ജോജു അവതരിപ്പിക്കുക. ചെണ്ടക്കാരനായാണ് ജോജു വേഷമിടുക. ചിത്രത്തിന്റെ മുക്കാല്‍ ഭാഗം ഷൂട്ടിംഗും ജോജു പൂര്‍ത്തിയാക്കിതായും ഇനി നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ബാക്കിയുള്ളുവെന്നും സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജില്ലം പെപ്പരെ ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാകും. തന്‍മാത്ര ചിത്രത്തില്‍ മോഹന്‍ലാലിന്റെ മികച്ച അഭിനയം നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ വ്യത്യസ്തമായാണ് ജോജു അല്‍ഷിമേഴ്‌സ് രോഗിയായി അഭിനയിക്കുന്നത് എന്നും ജോഷ് പറഞ്ഞു.

മേജര്‍ രവിയുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാളാണ് ജോഷ്. ജില്ലം പെപ്പര സിനിമ താളവാദ്യങ്ങളുടെ കഥയാണ് പറയുക. മേജര്‍ രവി, ഷെഹിന്‍ സിദ്ദിഖ്, ഗായി അഞ്ജു ബ്രഹ്മാസ്മി, ചെണ്ട കലാകാരന്‍മാരായ ആട്ടം ശരത്, രാഗ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

Latest Stories

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി