'യക്ഷി'യുടെ കാവൽക്കാരനായി ജോജു; നിഗൂഢത നിറച്ച് ജോജുവിന്റെ 'പുലിമട' ട്രെയിലർ!

ഒരിടവേളയ്ക്ക് ശേഷം ജോജു ജോർജ് എത്തുന്ന ഫാമിലി ത്രില്ലർ ചിത്രം ‘പുലിമട’യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ എ. കെ സാജനാൻ ചിത്രം സംവിധാനം ചെയുന്നത്. സെന്റ് ഓഫ് എ വുമൺ (പെണ്ണിന്റെ സുഗന്ധം) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്.

ചിത്രത്തിൽ നായികമാരായി എത്തുന്ന ഐശ്വര്യ രാജേഷിനെയും ലിജോമോളുടെയും ഗംഭീര പ്രകടനവും ട്രെയിലറിൽ കാണാം. ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേർന്ന് നിർമിക്കുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്.

ചെമ്പൻ വിനോദ്, ബാലചന്ദ്ര മേനോൻ, ജിയോ ബേബി, ജോണി ആന്റണി, ജാഫർ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

വിൻസെന്റ് സ്കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ചിത്രം ഒക്ടോബർ 26-ന് തിയേറ്ററുകളിൽ എത്തും. വയനാടായിരുന്നു പ്രധാന ലൊക്കേഷൻ.

പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകൾ ഏറ്റുവാങ്ങിയ താരമാണ് ജോജു ജോർജ്. അതുകൊണ്ട് തന്നെ ഈ ചിത്രവും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Latest Stories

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു

IPL 2025: സഞ്ജുവും സൂര്യകുമാറും അല്ല, ഏറ്റവും മികച്ച ടി 20 താരം അവനാണ്: ഹർഭജൻ സിങ്

ഇനി പട്ടാളത്തിൽ ! എത്തുക 3000ത്തോളം ഫോഴ്സ് ഗൂർഖകൾ..