രണ്ട് ഭാവം; ജോജുവിന്റെ 'ഇരട്ട' ഫസ്റ്റ് ലുക്ക്

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന സിനിമ വരുന്നു. ഇരട്ട എന്ന് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. പോസ്റ്ററില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണന്‍ ആണ്.

അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ചിത്രം ജോജു – മാര്‍ട്ടിന്‍ പ്രക്കാട്ട് ഹിറ്റ് ജോഡിയുടെ പുതുവര്‍ഷത്തിലെ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രം കൂടിയാണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഹ്രഹണം. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ്.മീഡിയ പ്ലാന്‍ ഒബ്‌സ്‌ക്യൂറ. പിആര്‍ഒ പ്രതീഷ്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന