പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ

പൊറിഞ്ചു മറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ. തൃശൂരില്‍ ജനപ്രതിനിധിയാകാന്‍ നോമിനേഷന്‍ സമര്‍പ്പിച്ച സമയത്താണ് പൊറിഞ്ചു മറിയം ജോസിനു വേണ്ടി സംവിധായകന്‍ ജോഷി, സുരേഷ് ഗോപിയെ വിളിക്കുന്നത്. അതേ സമയത്ത് തന്നെ അടൂര്‍ ഗോപാലകൃഷ്ണനും മറ്റൊരു ചിത്രത്തിനായി സുരേഷ് ഗോപിയെ വിളിച്ചിരുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘തൃശൂര്‍ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തതിന്റെ അന്ന് ജോഷി ഏട്ടന്‍  വിളിച്ചിട്ടു പറഞ്ഞു, ‘ഡാ നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആള്‍ക്കാര്‍ക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവില്‍ എനിക്കൊരു വേഷം ചെയ്തു താ’. അപ്പോള്‍ ഞാന്‍ പറഞ്ഞു ”ജോഷിയേട്ടാ, ഇത് ഞാന്‍ ഏറ്റെടുത്തുപോയില്ലേ. ഇതില്ലായിരുന്നെങ്കില്‍ വന്നേനെ’.

‘അതൊന്നും നടക്കില്ല നീ മര്യാദക്ക് ഇങ്ങോട്ടു വാടാ’ എന്നാണ് ജോഷി സര്‍ തിരിച്ചു മറുപടി പറഞ്ഞത്. ഞാന്‍ പറഞ്ഞു, ‘ജോഷിയേട്ടാ ആകപ്പാടെ കുഴപ്പമാകും. ജനങ്ങളോട് ഞാന്‍ ഉത്തരം പറയണ്ടേ’.

ആ സമയത്ത് തന്നെ അടൂര്‍ സാര്‍ എന്നെ വിളിക്കുന്നു ‘സുരേഷ് വന്നാല്‍ എനിക്ക് ഈ പടം ചെയ്യാന്‍ പറ്റും. ഞാന്‍ ഇത് വേറൊരു രീതിയില്‍ പ്ലാന്‍ ചെയ്തതാണ്. സുരേഷ് വരൂ, ഇലക്ഷന്‍ ഒക്കെ അവര്‍ നടത്തിക്കോളും’. പക്ഷേ ഈ അഞ്ചു ദിവസവും പ്രധാനമാണെന്ന് മറുപടിയായി ഞാന്‍ പറഞ്ഞു

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്