വാരിയംകുന്നനൊപ്പം പ്രധാന വേഷത്തില്‍ ജോയ് മാത്യുവും; ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എന്ന് അലി അക്ബര്‍

അലി അക്ബറിന്റെ “1921 പുഴ മുതല്‍ പുഴ വരെ” ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും. വയനാട് ചിത്രീകരണം നടക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജോയ് മാത്യുവും എത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. മലബാര്‍ ലഹള പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആണ് നായക കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിലെ കേളോത്ത് തറവാട്ടില്‍ നടന്നു കൊണ്ടിരിക്കുകയാണ്. “”ഇന്ന് കേളോത്ത് തറവാട്ടിലാണ് ഷൂട്ടിംഗ്. സെറ്റ് വര്‍ക്ക് നടക്കുന്നു. വയനാട്ടിലെ ഷൂട്ടിംഗ് ഏകദേശം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. വയനാട്ടിലെ സര്‍വ്വജനങ്ങളും വളരെ സഹായകരമായ രീതിയിലാണ് നിന്നത്. ജോയ് മാത്യു ആണ് ഇന്ന് ഇവിടെ അഭിനയിക്കുന്നത്. അദ്ദേഹം വന്നിട്ട് നാലാമത്തെ ദിവസമാണ്”” എന്നാണ് അലി അക്ബര്‍ വാക്കുകള്‍.

ഷൂട്ടിംഗ് ഗംഭീരമായി പോകുന്നു എന്നാണ് ജോയ് മാത്യു വീഡിയോയില്‍ വ്യക്തമാക്കുന്നത്. മറ്റ് അണിയറപ്രവര്‍ത്തകരെയും ടെക്‌നിക്കല്‍ ടീമിനെയും അലി അക്ബര്‍ ലൈവിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഫെബ്രുവരി 20ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലി അക്ബറും സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും, ഇബ്രാഹിം വേങ്ങരയും സിനിമ പ്രഖ്യാപിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാക്കിയാണ് അലി അക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെ എത്തുന്നത്. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നന്‍ എന്നും ഇബ്രാഹിം വേങ്ങരയുടെത് ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നുമാണ്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി