ആടിന്റെ തലയറുത്ത് രക്താഭിഷേകം, ഒടുവില്‍ പടക്കം പൊട്ടിച്ച് കട്ടൗട്ടിന് തീയിട്ട് ആരാധകര്‍; അതിരുകടന്ന് 'ദേവര' ആഘോഷങ്ങള്‍

സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തില്‍ തന്നെ ജൂനിയര്‍ എന്‍ടിആറിന്റെ ‘ദേവര’ സിനിമയ്ക്ക് ലഭിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ഇന്‍ട്രോ രാജ്യമെമ്പാടുമുള്ള തിയേറ്ററുകളില്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ചില നെഗറ്റീവ് പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

ഇതിനിടെ സിനിമയെ ആഘോഷത്തോടെ വരവേല്‍ക്കുന്ന ആരാധകരുടെ ചില വിചിത്ര വീഡിയോകളാണ് ചര്‍ച്ചയാവുന്നത്. ആടിന്റെ തല അറുത്തു കൊണ്ടാണ് ആരാധകര്‍ ആഘോഷം ആരംഭിച്ചത്. ആടിന്റെ തല അറുത്ത ശേഷം അതില്‍ നിന്നുള്ള രക്തം ചിത്രത്തിന്റെ പോസ്റ്ററിലേക്ക് ഒഴുക്കുന്ന ദൃശ്യങ്ങള്‍ അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ഹൈദരാബാദിലെ സുദര്‍ശന്‍ തിയേറ്ററില്‍ സ്ഥാപിച്ച കൂറ്റന്‍ പോസ്റ്ററില്‍ മാലയിട്ടാണ് ആഘോഷം ആരംഭിച്ചത്. ഇതിനിടെ പടക്കങ്ങള്‍ കൂടി പൊട്ടിച്ചതോടെ കട്ടൗട്ടിന് തീപിടിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. രാജമൗലിയുടെ വന്‍ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്.

അനിരുദ്ധാണ് ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയാണ്. ‘ദേവര’യിലും അനിരുദ്ധിന്റെ മികച്ച സൗണ്ട് ട്രാക്ക് തന്നെയുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വൈറലായി കഴിഞ്ഞിട്ടുമുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ