മുടക്കുമുതല്‍ തിരിച്ചു പിടിക്കാനായില്ലേ? പ്രതീക്ഷിച്ചത്ര വിജയം നേടാതെ 'ദേവര'; തിയേറ്ററില്‍ വിട്ട് ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ‘ദേവര പാര്‍ട്ട് 1’ ഇനി ഒ.ടി.ടിയിലേക്ക്. തിയേറ്ററുകളില്‍ പ്രദര്‍ശനം കുറഞ്ഞതോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബറില്‍ ഒടി.ടിയില്‍ എത്തും.

നവംബര്‍ 8ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ദേവര 500 കോടിയോളം കളക്ഷശന്‍ ആണ് ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ജൂനിയര്‍ എന്‍ടിആര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് ബോളിവുഡ് നടി ജാന്‍വി കപൂറാണ്.

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ദേവരയ്ക്കുണ്ട്. സെയ്ഫ് അലിഖാന്‍ വില്ലന്‍ വേഷത്തിലെത്തിയ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലും മികച്ച ഓപ്പണിംഗോടെയാണ് തന്റെ ബോക്‌സ് ഓഫീസില്‍ കുതിച്ചത്.

കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്ട്‌സും ചേര്‍ന്നാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് പുറത്തിറങ്ങിയത്. ദേവര 2 എന്ന് പുറത്തിറങ്ങും എന്നതില്‍ വ്യക്തതയില്ല.

ചിത്രത്തില്‍ പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരസന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരും മുഖ്യ വേഷങ്ങളിലെത്തി. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രത്‌നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വലിയ ബജറ്റില്‍ ഇറങ്ങിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?