ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു: ജൂഡ് ആന്റണി

മോഹൻലാൽ നായകനായെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ സിനിമയേയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്റണി. മോഹൻലാൽ ഇവിടെത്തന്നെ തുടരും എന്നും മലയാളം കണ്ടന്റ് തന്നെയാണ് അംബാസഡർ എന്നും ജൂഡ് ഫെയ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

സിനിമ കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയെന്നും തരുണ്‍മൂര്‍ത്തിയോട് താനിപ്പോള്‍ അദ്ദേഹത്തന്റെ ആരാധകനാണെന്നും ജൂഡ് ആന്റണി കുറിച്ചു. തുടരും സിനിമയുടെ തിരക്കഥാകൃത്തായ കെ.ആര്‍. സുനിലിനെ ദൈവത്തിന്റെ സമ്മാനമെന്നും ജൂഡ് ആന്റണി പ്രശംസിച്ചു.

ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന തുടരും തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തുടരും സിനിമയ്ക്ക്. കേരളത്തില്‍ എല്ലായിടത്തും മികച്ച പ്രതികരണമാണ്‌ ആദ്യ ദിനം സിനിമയ്ക്ക് ലഭിച്ചത്.

Read more