കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങള്‍. ‘തിയേറ്ററില്‍ കരഞ്ഞു പോയി’എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.
”ചുരുക്കി പറഞ്ഞാല്‍,എല്ലാം കൊണ്ടും ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച സിനിമ എന്ന് നിസ്സംശയം പറയാം. കിടിലം മേക്കിങ് &ടെക്നിക്കല്‍ ആയി നോക്കിയാലും പെര്‍ഫോമന്‍സ് വൈസ് ആയാലും പൂര്‍ണ സംതൃപ്തി തരുന്ന ഉഗ്രന്‍ സിനിമ. തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കാണണം. അത്രക്കും ഫീല്‍ ആയിരുന്നു. പ്രകടനങ്ങളില്‍ എല്ലാരും മികച്ചു നിന്നെങ്കിലും ടോവിയും ആസിഫും ശെരിക്കും ജീവിച്ചു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു അഭിപ്രായം.
”നല്ല കണ്ടന്റും ക്വാളിറ്റിയുമുള്ള സിനിമ ഈ വര്‍ഷം ഇല്ല എന്ന് ഇനി ആരും പറയില്ല. അത്രയും മികച്ച സിനിമ, വല്യ സ്റ്റാര്കാസറ്റ് എല്ലാവര്ക്കും മികച്ച റോളുകള്‍. ഒരു തരി ലാഗ് ഇല്ലാതെ മുഴവന്‍ സമയവും പിടിച്ചു ഇരുത്തുന്ന മേക്കിങ് പ്രേതേകിച്ചു സെക്കന്റ് ഹാഫ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
”വളരെ മികച്ച മേക്കിംഗ്. വെള്ളപൊക്കവും വെള്ളത്തിനിടിയിലുള്ള സീക്വന്‍സുകളും ഒക്കെ ഗംഭീരം. മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി വരുന്നതും, ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളും കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണ്.”, ”മികച്ച സിനിമയാണ്, ജൂഡ് ഗംഭീരമായി സിനിമ എടുത്തു. ആസിഫ് അലി, ചാക്കോച്ചന് ഒക്കെ നല്ല അഭിനയം. മ്യൂസിക് ഗംഭീരം. ടൊവിനോ സൂപ്പര്‍”, ”ടെക്നിക്കലി വളരെ നല്ല സിനിമ, അതിന്റെ മേക്കിംഗ് തിയേറ്ററില്‍ പോയി തന്നെ കാണണം” എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
#2018Movie– A Superb theatrical experience with top notch making, high quality VFX and brilliant casting. Jude, the man 👏🏻👏🏻#AsifAli & #TovinoThomas are the show stealers with all others also doing well. And Yess..,Mollywood Is Back after the dull season !!#TheRealKeralaStory pic.twitter.com/b30fAByAee
— Cineflicks (@Cine_flicks) May 5, 2023
വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് 2018 ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന് അഖില്‍ പി ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
First 20 mins sets up all characters beautifully, making is too good 🔥 flood scenes & underwater sequences 👍
Fisherman’s boat scene & helicopter rescue scenes are goosebumps, 2nd half might feel bit lengthy
Big star cast for a Malayalam movie 🔥
Rating 4.25/5 pic.twitter.com/GZR2hRiHPX
— SmartBarani (@SmartBarani) May 5, 2023
ഒരു കൊറിയൻ സിനിമ ഓക്കെ കാണുന്ന ഫീൽ ♥️👌🏻
സിനിമ എല്ലാവർക്കും ഇഷ്ട്ടം ആവും, കാരണം ഈ സിനിമയിൽ ഞാനും നിങ്ങളും നമ്മളുടെ അതിജീവനവും ആണ് കഥ ….💯
2018:Everyone Is A Hero💖
അഭിനയിച്ച എല്ലാവരും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവച്ച് 🤗❤️#2018Movie #2018review pic.twitter.com/eT7hboOGAj
— ടോണി സ്റ്റാർക്ക് (@stark___3000) May 5, 2023
Read more