'തിയേറ്ററില്‍ ഇരുന്ന് കരഞ്ഞു പോയി'; ജൂഡിന്റെ '2018', പ്രേക്ഷക പ്രതികരണം

കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങള്‍. ‘തിയേറ്ററില്‍ കരഞ്ഞു പോയി’എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.

”ചുരുക്കി പറഞ്ഞാല്‍,എല്ലാം കൊണ്ടും ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച സിനിമ എന്ന് നിസ്സംശയം പറയാം. കിടിലം മേക്കിങ് &ടെക്‌നിക്കല്‍ ആയി നോക്കിയാലും പെര്‍ഫോമന്‍സ് വൈസ് ആയാലും പൂര്‍ണ സംതൃപ്തി തരുന്ന ഉഗ്രന്‍ സിനിമ. തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കാണണം. അത്രക്കും ഫീല്‍ ആയിരുന്നു. പ്രകടനങ്ങളില്‍ എല്ലാരും മികച്ചു നിന്നെങ്കിലും ടോവിയും ആസിഫും ശെരിക്കും ജീവിച്ചു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു അഭിപ്രായം.

”നല്ല കണ്ടന്റും ക്വാളിറ്റിയുമുള്ള സിനിമ ഈ വര്‍ഷം ഇല്ല എന്ന് ഇനി ആരും പറയില്ല. അത്രയും മികച്ച സിനിമ, വല്യ സ്റ്റാര്‍കാസറ്റ് എല്ലാവര്‍ക്കും മികച്ച റോളുകള്‍. ഒരു തരി ലാഗ് ഇല്ലാതെ മുഴവന്‍ സമയവും പിടിച്ചു ഇരുത്തുന്ന മേക്കിങ് പ്രേതേകിച്ചു സെക്കന്റ് ഹാഫ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”വളരെ മികച്ച മേക്കിംഗ്. വെള്ളപൊക്കവും വെള്ളത്തിനിടിയിലുള്ള സീക്വന്‍സുകളും ഒക്കെ ഗംഭീരം. മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി വരുന്നതും, ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളും കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണ്.”, ”മികച്ച സിനിമയാണ്, ജൂഡ് ഗംഭീരമായി സിനിമ എടുത്തു. ആസിഫ് അലി, ചാക്കോച്ചന്‍ ഒക്കെ നല്ല അഭിനയം. മ്യൂസിക് ഗംഭീരം. ടൊവിനോ സൂപ്പര്‍”, ”ടെക്‌നിക്കലി വളരെ നല്ല സിനിമ, അതിന്റെ മേക്കിംഗ് തിയേറ്ററില്‍ പോയി തന്നെ കാണണം” എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് 2018 ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം