'ലൂസിഫര്‍' എന്ന വന്മരം വീണു, റെക്കോഡ് തിരുത്താന്‍ '2018'; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കേരളത്തെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന്റെ നേര്‍സാക്ഷ്യമായാണ് ജൂഡ് ആന്തണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എത്തിയത്. കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും തിയേറ്ററില്‍ ചിത്രം കണ്ടിറങ്ങിയത്. അധികം ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധ നേടിയത്.

മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018. അത് മാത്രമല്ല ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ 2018, ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് മറികടക്കാന്‍ പോകുന്നത്.

ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ചിത്രം 100 കോടി കേളക്ഷന്‍ നേടിയ സന്തോഷം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കരുത്തുറ്റ കഥാപാത്രമാക്കി കാണിച്ചില്ല, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സിനിമയില്‍ അവഗണിച്ചു എന്നുള്ള വിമര്‍ശനങ്ങള്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ സാഹചര്യത്തിലും ചിത്രം കൂടുതല്‍ കളക്ഷന്‍ നേടുകയായിരുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍