നിന്നെക്കുറിച്ച് എനിക്കാണ് തെറ്റിയത്, നിവിന്‍ അളിയാ കണ്ണുനിറഞ്ഞുപോയി; മൂത്തോനെക്കുറിച്ച് ജൂഡ് ആന്റണി

നിവിന്‍ പോളി ചിത്രം മൂത്തോന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസിനെത്തിയത്.. നിവിന്‍ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.അക്ബര്‍ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ഇപ്പോള്‍ രംഗത്തെത്തി.ഫേസ്ബുക്കില്‍ കൂടിയായിരുന്നു ജൂഡിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

“”മൂത്തോ ന്‍ “.. പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിന്‍ പൊളി എന്ന നടനാണ്. മലര്‍വാടിയില്‍ അസിസ്റ്റന്റ് ഡിറക്ടര്‍ ആയി ജോലി ചെയ്ത സമയത്തു ചില സീനുകള്‍ അഭിനയിച്ച ശേഷം അവന്‍ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാന്‍ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു ആര്‍ത്തിപിടിച്ച കലാകാരനെ ഞാന്‍ അന്ന് അവനില്‍ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു. ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവന്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കും.
നിവിന്‍ അളിയാ, കണ്ണ് നിറഞ്ഞു പോയി ..സന്തോഷമായി.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ