Connect with us

FILM NEWS

‘ജൂഡ്’ നിവിന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് സണ്ണി വെയ്ന്‍

, 5:12 pm

നിവിന്‍ പോളി ചിത്രം ഹേയ് ജൂഡ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥ്വിരാജുള്‍പ്പെടെ സിനിമാരംഗത്തെ ധാരാളം പേര്‍ ചിത്രത്തിലെ നിവിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തി. ഇപ്പോഴിതാ നടന്‍ സണ്ണിവെയ്‌നും നിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു. ഹേയ് ജൂഡ് ഇതുവരെയുണ്ടായ സിനിമാ അനുഭവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും നിവിന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ജൂഡെന്നും സണ്ണി വെയ്ന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Hey Jude !!!! It was completly a different cinematic experience and a superb work of art !!Movie had many fun filled…

Posted by Sunny Wayne on Monday, 12 February 2018

നിവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജൂഡ് എന്ന് പൃഥ്വിരാജും അഭിപ്രായപ്പെട്ടിരുന്നു. പൃഥ്വിയെ കൂടാതെ വിനീത് ശ്രീനിവാസന്‍, അരുണ്‍ ഗോപി , ഷാനില്‍ മുഹമ്മദ് എന്നിവരും ചിത്രം കണ്ട് അഭിനന്ദനങ്ങളറിയിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ അരങ്ങേറ്റ സിനിമ എന്നൊരു സവിശേഷത കൂടിയുണ്ട്.

ചിത്രത്തില്‍ ക്രിസ്റ്റല്‍ എന്ന കഥാപാത്രമായാണ് തൃഷ എത്തുന്നത്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സിദ്ദിഖ്, വിജയ് മേനോന്‍, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA5 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL7 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...