'ഒരിക്കെ മരിച്ചുവെന്ന് വിധിയെഴുതി'; ഒന്നല്ല രണ്ട് പിറന്നാളാണ് അമിതാഭ് ബച്ചൻ ആഘോഷിക്കുന്നത്; പിന്നിലെ കാരണമിത്!!!

ബോളിവുബോളിവുഡിന്റെ ‘ആം​ഗ്രി യങ് മാൻ’, ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണു. ബോളിവുഡിലെ ക്ഷുഭിത യൗവനമായി നിറഞ്ഞു നിന്ന അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തില്‍ ബച്ചൻ അഭിനയിച്ച് തീര്‍ത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇന്നും ആ പകര്‍ന്നാട്ടത്തിന് കോട്ടം തട്ടിയിട്ടില്ല. ബിഗ് ബിയായി ബോളിവുഡിന്റെ കാരണവര്‍ സ്ഥാനത്ത് തുടരുകയാണ് അമിതാഭ് ബച്ചൻ.

അഭിനയത്തെ മാത്രമല്ല ആക്ഷനേയും ബച്ചന്റെ പ്രായം തളര്‍ത്തിയിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കല്‍ക്കി 2898ലൂടെ വീണ്ടും ആക്ഷന്‍ താരമായി എത്തി അമ്പരപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ബിഗ്ബിക്ക് ഇന്ന് (വെള്ളിയാഴ്ച) 82-ാം പിറന്നാളാണ്. ഈ ദിനത്തിന് പുറമേ മറ്റൊരു ദിവസവും അമിതാഭ് ബച്ചനും ആരാധകരും പിറന്നാൾ ആഘോഷിക്കാറുണ്ട്. അതിന് പിന്നിൽ ഒരു കാരണവുമുണ്ട്. 1942 ഒക്ടോബർ 11-നാണ് അമിതാഭ് ബച്ചൻ ജനിക്കുന്നത്. എന്നാൽ ഒക്ടോബർ 11 മാത്രമല്ല ഓഗസ്റ്റ് 2-ാം തിയതിയും ബച്ചൻ പിറന്നാൾ ആഘോഷം നടത്താറുണ്ട്. എന്താണെന്നല്ലേ….

1982 -ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ ഗുരുതരമായി പരിക്കേറ്റ ബച്ചൻ അവിശ്വസനീയമാംവിധമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആ സംഭവത്തിന്റെ ഓർമയ്ക്കെ‌ന്നോണമാണ് ഓഗസ്റ്റ് 2-ാം തിയതിയും താരം രണ്ടാം പിറന്നാളായി ആഘോഷിക്കുന്നത്. കൂലി എന്ന സിനിമയിലെ ഒരു ആക്ഷൻരംഗത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേൽക്കുന്നത്. ടൈമിങ് പിഴച്ചതോടെ സഹതാരത്തിൽ നിന്ന് ബച്ചന്റെ വയറിന് അടിയേറ്റു. പിന്നാലെ ബച്ചൻ ബോധംകെട്ടുവീണു.

ആദ്യം ബെംഗളൂരുവിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. വയറിലെ അമിതരക്തസ്രാവം ബച്ചന്റെ ആരോഗ്യനില സങ്കീർണമാക്കി. ബച്ചൻ മരിച്ചുവെന്ന് വരെ അന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്‌ടർമാരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ബച്ചൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓഗസ്റ്റ് 2- നായിരുന്നു അത്. പുനർജന്മമെന്നോണമാണ് ഈ ദിനം ബച്ചൻ വീണ്ടും ജീവിതത്തിലേക്ക് കടന്ന് വരുന്നത്. രണ്ടാം പിറന്നാളായി ആഘോഷിക്കുന്ന ഈ ദിവസം ബച്ചന് ആരാധകർ ആശംസകൾ നേരാറുണ്ട്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി