രോവിനെ പരിചയപ്പെടുത്തി ലച്ചു, ഇത് തന്നെ ആ രാജകുമാരന്‍ എന്ന് ആരാധകര്‍; വീഡിയോ

ലച്ചു എന്ന കഥാപാത്രമായി ടെലിവിഷന്‍ പരമ്പരയിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് ജൂഹി രുസ്തഗി. ലച്ചുവിന്റെ വിവാഹം ആഘോഷമാക്കി മാറ്റിയ ആരാധകര്‍ക്ക് യഥാര്‍ത്ഥ വിവാഹത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡോക്ടര്‍ രോവിന്‍ ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് ജൂഹിയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഒരു സിനിമയുടെ പൂജാ ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ആരാധകരുടെ സംശയം ബലപ്പെട്ടത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചടങ്ങിലെത്തിയത്. ഓടിനടന്ന് രോവിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന ജൂഹിയെയാണ് ചടങ്ങിന്റെ വിഡിയോയില്‍ കാണാന്‍ കഴിയുക. ഇതോടെ ജൂഹി വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് നിറയുന്നത്.

തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുന്‍പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വിവാഹത്തെ കുറിച്ച് ജൂഹിയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സംഗീത ആല്‍ബത്തില്‍ രോവിനും ജൂഹിയും ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്.

Read more