പൃഥ്വിരാജിന്റെ സെറ്റില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം, പരാതി നല്‍കിയിട്ടും പീഡകനെ 'എമ്പുരാന്റെ' ഭാഗമാക്കി..; വെളിപ്പെടുത്തി നടി

പൃഥ്വിരാജിന്റെ ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ ബലാത്സംഗത്തിന് ഇരയായെന്ന് നടി. ഹൈദരാബാദില്‍ നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. ഒരു ഷെഡ്യൂളില്‍ അഭിനയിക്കാനെത്തിയ നടിയെ സ്‌പ്രൈറ്റില്‍ മയക്കുമരുന്ന് നല്‍കി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് തന്നെ പീഡിപ്പിച്ചു എന്നാണ് നടി പറയുന്നത്. ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഹൈദരാബാദ് പൊലീസിന് കേരളത്തില്‍ നിന്നും പ്രഷര്‍ ഉണ്ടെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. താന്‍ പലരോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെയും ഭാഗമാക്കി എന്നും നടി വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍:

രണ്ട്-മൂന്ന് പ്രാവിശ്യം ഞാന്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ പോയിട്ടുണ്ട്. നാലാമത്തെ പ്രാവിശ്യം ഒരു ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് സംശയമൊന്നും തോന്നിയില്ല. ഈ സിനിമയുടെ എല്ലാ ക്രൂവും ഉള്ള ഹോട്ടലില്‍ ഞാന്‍ റൂം ബുക്ക് ചെയ്തു. ആറ് മണി ആയപ്പോള്‍ ഞാന്‍ റൂമിലെത്തി. അന്ന് ഷൂട്ട് ഉണ്ടെന്ന് മന്‍സൂര്‍ പറഞ്ഞതു കൊണ്ടാണ് റൂം ബുക്ക് ചെയ്തത്. അന്ന് ശംഷാബാദ് ആയിരുന്നു ഷെഡ്യൂള്‍. അത് കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും വന്നിരുന്നു. അപ്പോള്‍ മന്‍സൂര്‍ വിളിച്ച് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അവിടെ ചീഫ് അസോസിയേറ്റിനെയും വേറെ ചിലരെയും കാണാന്‍ പോകാമെന്ന്. റെഡി ആയി ഇരിക്കാന്‍ പറഞ്ഞു.

ഞാന്‍ ഫ്രഷ് ആയി വന്നപ്പോള്‍ അയാള്‍ വന്നു. അവിടെയുള്ള രണ്ട് വിന്‍ഡോയുടെയും കര്‍ട്ടന്‍ തുറന്നിട്ട്, സംസാരിച്ച് എനിക്ക് സ്‌പ്രൈറ്റ് ഒഴിച്ച് തന്നു. എനിക്ക് സംശയം ഒന്നും തോന്നിയില്ല, ഞാന്‍ ആ സ്‌പ്രൈറ്റ് കുടിച്ചു. ചോക്ലേറ്റ് ഉണ്ടായിരുന്നു, ഞാന്‍ അത് കഴിച്ചില്ല. പെട്ടെന്ന് എനിക്ക് തലകറക്കവും ഭയങ്കര വിറവലും വന്നു. എനിക്ക് തലകറങ്ങുന്നുണ്ട്, തീരെ മേല എന്ന് ഞാന്‍ പറഞ്ഞു. എന്നോട് റെസ്റ്റ് എടുത്തോളാന്‍ അയാള്‍ പറഞ്ഞു. കുറച്ചു നേരം ഞാന്‍ അവിടെ ഇരുന്നു. പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് രാത്രി 11 മണിക്ക് ആണ്. വെപ്രാളം പോലെ തോന്നി. എന്നെ യൂസ് ചെയ്തു എന്ന് എനിക്ക് മനസിലായി. ഞാന്‍ പേടിച്ചിട്ട് 50 തവണ എങ്കിലും മന്‍സൂറിനെ ഫോണില്‍ വിളിച്ചു. അയാള്‍ എടുത്തില്ല.

അപ്പോള്‍ എന്റെ ഫ്രണ്ട്‌സിനെ വിളിച്ച് എനിക്ക് ഇങ്ങനെ സംഭവിച്ചു, ഞാന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു. അവര് എന്നോട് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നീട് വേറെ ആരെങ്കിലും വന്നാല്‍ പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥ ആയി പോകും എന്ന് പറഞ്ഞു. ഹസ്ബന്‍ഡിനോട് ഷൂട്ടിന് പോകുവാ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അല്ലാതെ ഈ സംഭവം പറഞ്ഞില്ല. ഹസ്ബന്‍ഡിനെ വിളിച്ച് എനിക്ക് തീരെ മേല വരാവോ എന്ന് ചോദിച്ചു. അങ്ങനെ വന്നു. ഹസ്ബന്‍ഡും ഞാനും കൊച്ചും ഉണ്ടായിരുന്നു. ഒരു മണി ആയപ്പോഴേക്ക് ഞങ്ങള്‍ വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് പോയി. എല്ലാ ക്രൂവും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചിരുന്നത്. അതുകൊണ്ട് ഒരിക്കലും എനിക്ക് സംശയം തോന്നിയിരുന്നില്ല.

മേക്ക് മൈ ട്രിപ്പ് വഴിയാണ് ഹോട്ടലില്‍ റൂം എടുത്തത്. അതിന്റെ ഡീറ്റെയ്ല്‍സ് ഒക്കെ ഞാന്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഒക്കെ എടുത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് നല്ല പ്രഷര്‍ ഉണ്ട്. ഞാന്‍ സിനിമലുള്ള കുറേ പേരോട് ഈ കേസിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ എമ്പുരാന്‍ ലൊക്കേഷനിലേക്ക് പോയി. അവിടെ ഒരു മാസത്തോളം വര്‍ക്ക് ചെയ്തു. ലാസ്റ്റ് ഞാന്‍ വനിതാ കമ്മീഷന് പരാതി അയച്ചു. ഫെഫ്കയ്ക്ക് അയച്ചു. പരാതി കൊടുത്തിട്ട് ഒരു റിപ്ലൈ അയച്ചു. അത് അല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നുമില്ല. പൃഥ്വിരാജ് പില്ലേഴ്‌സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ ഈ വ്യക്തിയുണ്ട്.

പൃഥ്വിരാജിന്റെ മാനേജരുമായി വേറൊരു വ്യക്തി വഴി കോണ്‍കോളില്‍ സംസാരിച്ചു. ബ്രോ ഡാഡിയുടെ ചീഫ് അസോസിയേറ്റ് തന്നെയാണ് എമ്പുരാന്റെയും ചീഫ് അസോസിയേറ്റും. ആ വ്യക്തിയെ വിളിച്ച് ഈ കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല, നോക്കട്ടെ എന്ന് പറഞ്ഞിട്ട് പുള്ളി ഒരാഴ്ചത്തോളം ഇയാളെ നിരീക്ഷിച്ചു. ഈ വ്യക്തിയുടെ ഫ്രണ്ടിന് വനിതാ കമ്മീഷന് നല്‍കിയ മെയിലിന്റെ കോപ്പി ഇട്ട് കൊടുക്കാന്‍ പറഞ്ഞു. പിന്നെയാണ് മാനേജര്‍ അറിയുന്നത്. അദ്ദേഹം എന്നോട് സംസാരിച്ചു. ഇയാളെ പറഞ്ഞുവിട്ടുവെന്ന് ചീഫ് അസോസിയേറ്റ് പറഞ്ഞു. അയാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തത് ഈ വ്യക്തിയുടെ അസോസിയേറ്റ് ആയിട്ടായിരുന്നു.

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര