മരിച്ചാല്‍ നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?..; സാമന്തക്കെതിരെ ജ്വാല ഗുട്ട

നടി സാമന്തയെ വിമര്‍ശിച്ച് നടന്‍ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റണ്‍ താരവുമായ ജ്വാല ഗുട്ട. വൈറല്‍ അണുബാധകളെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സമാന്തയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സാമന്തയെ വിമര്‍ശിച്ച് ജ്വാല ഗുട്ട എത്തിയിരിക്കുന്നത്.

”തന്നെ പിന്തുടരുന്ന വലിയൊരു കൂട്ടത്തോട് ചികിത്സ നിര്‍ദേശിക്കുന്ന സെബ്രിറ്റിയോട് എന്റെ ഒരേയൊരു ചോദ്യം…. സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി… എന്നാല്‍… നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ മരണ കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?”

”നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?’ എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്. അണുബാധകളെ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയിരുന്നു.

അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലിവര്‍ ഡോക്ടര്‍ എന്നപേരില്‍ പ്രശസ്തനായ ഇദ്ദേഹം സാമന്തയെ ജയിലില്‍ അടക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് തനിക്ക് ഫലം ചെയ്ത ചികിത്സാരീതിയാണെന്നും ഡോക്ടറുടെ വാക്കുകള്‍ കടുത്തു പോയി എന്നുമായിരുന്നു നടിയുടെ മറുപടി.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം