മമ്മൂട്ടിക്കൊപ്പം മാസ് ലുക്കില്‍ ജ്യോതിക എത്തി; വമ്പന്‍ പ്രതീക്ഷയില്‍ 'കാതല്‍'

‘കാതല്‍’ സെറ്റില്‍ ജോയിന്‍ ചെയ്ത് ജ്യോതിക. ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസമാണ് ജ്യോതിക എത്തിയത്. 12 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാള സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നത്. ഒക്ടോബര്‍ 20നാണ് ജ്യോതിക-മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്.

ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.

ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്.

സിനിമയിലേക്ക് ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി തുറന്നു പറഞ്ഞിരുന്നു. തിരക്കഥ കേട്ടയുടന്‍ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് ഉറപ്പായിരുന്നു. കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. പല നടിമാരേയും പരിഗണിക്കുമ്പോള്‍ മമ്മൂട്ടി തന്നെയാണ് ജ്യോതികയെ നിര്‍ദേശിക്കുന്നത് എന്നാണ് ജിയോ പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു