തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനിടെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജ്യോതിക മറുപടി നല്‍കിയത്.
വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നു പറഞ്ഞാണ് ജ്യോതിക മറുപടി പറയാന്‍ ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്ന് തിരുത്തി.
Hi @ECISVEEP @TNelectionsCEO How can you give special privilege to @Jyothika_offl to “vote online privately” and why we don’t have that option? Please explain… https://t.co/lanVkPbe9D
— Chanakya (@chanakyadgreat) May 3, 2024
”ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ” എന്നാണ് ജ്യോതിക തുടര്‍ന്ന് പറഞ്ഞത്.
Respected Jyothika Mam – Can you please educate me on online voting!
Mam, looks like you are the brand ambassador of a new policy decision taken by the government – online voting!
Could you kindly throw more light?
It will help poor people like me who cannot afford to do… pic.twitter.com/65EwEf8AAK
— Dr. Praveen Kumar (@Praveengiddy) May 3, 2024
ഓണ്‍ലൈനായി വോട്ട് ചെയ്യാമെന്ന് നടി പറഞ്ഞത് ട്രോള്‍ ചെയ്യപ്പെടുകയാണ്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും എങ്ങനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.
You’re a special breed to be educated, & remain hilariously dumb.#Jyotika – You can’t sit at home privately & press a button on a keyboard to vote.
This is not Big Boss.It’s okay to abstain from voting, but what hilarious excuses! #Jyothika
— ARVIND AKSHAY 🤘🏿 (@God_Of_Pot) May 3, 2024
വിദേശത്ത് ജീവിക്കുന്ന പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വോട്ടിംഗ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.