ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിര്‍മയി ആരായിരുന്നു? വാദപ്രതിവാദങ്ങളുമായി റിമയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

‘ബോഗയ്ന്‍വില്ല’ ചിത്രത്തിലെ ജ്യോതിര്‍മയിയുടെ ലുക്കും ആറ്റിറ്റിയൂഡും ചര്‍ച്ചയായിരുന്നു. ‘സ്തുതി’ എന്ന ഗാനത്തിലെ ജ്യോതിര്‍മയിയുടെ ബോള്‍ഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജ്യോതിര്‍മയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് നടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടിയാണ് വൈറലായികൊണ്ടിരിക്കുന്നത്. റിമയുടെ മറുപടിയെ പ്രതികൂലിച്ച് എത്തിയവര്‍ക്ക് കടുത്ത മറുപടികളും നടി നല്‍കുന്നുണ്ട്.

ജ്യോതിര്‍മയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. ‘ആഹാ… ആരാണ് ഇപ്പോള്‍ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!’ എന്നാണ് ശ്രീധര്‍ ഹരി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നെത്തിയ കമന്റ്.

ജ്യോതിര്‍മയിയെ സിനിമയില്‍ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ സംവാദം ആരംഭിക്കുകയായിരുന്നു. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തെ പരാമര്‍ശിച്ചു കൊണ്ടാണ് അതിന് ശ്രീധര്‍ ഹരി മറുപടി നല്‍കിയത്.

No description available.

സംവിധായകന്‍ അമല്‍ നീരദിന്റെ ഭാര്യ ആയതു കൊണ്ടാണ് ജ്യോതിര്‍മയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിര്‍വചനം പരിശോധിക്കാനും റിമയോട് ആവശ്യപ്പെട്ടതോടെ ആരാധകരും മറുപടികളുമായെത്തി. എന്നാല്‍ ജ്യോതിര്‍മയി ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ആരായിരുന്നു എന്ന് പരിശോധിക്കാനാണ് റിമ പറഞ്ഞിരിക്കുന്നത്.

‘ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിര്‍മയി സിനിമയിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. സ്വജനപക്ഷപാതത്തിന്റെ നിര്‍വചനത്തിന് ഇത് യോജിക്കുന്നില്ല’ എന്നാണ് റിമയെ പിന്തുണച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ