തുടര്‍ച്ചയായി വിജയ് ചിത്രം നിരസിച്ച് ജ്യോതിക; കാരണങ്ങള്‍ ഇങ്ങനെയാണ്...

വിജയ്‌ജ്യോതിക കോമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു ‘ഖുഷി’യും ‘തിരുമലെ’യും. ഹിറ്റ് ജോഡികളായ ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമ കോളിവുഡില്‍ മറ്റൊരു ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. എന്നാല്‍ തുടര്‍ച്ചയായി വിജയ് ചിത്രം നിരസിച്ചിരിക്കുകയാണ് ജ്യോതിക.

‘ദ ഗോട്ട്’ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ 20 വര്‍ഷത്തിന് ശേഷം വിജയ്-ജ്യോതിക കൂട്ടുകെട്ട് ഒന്നിക്കുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം ജ്യോതിക നിരസിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. അധികം പ്രധാന്യമില്ലാത്ത വേഷമായതിനാലാണ് ജ്യോതിക പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ഗോട്ടില്‍ നിന്നും മാത്രമല്ല മുമ്പേ മറ്റൊരു വിജയ് ചിത്രത്തില്‍ നിന്നും കൂടി ജ്യോതിക പിന്മാറിയിരുന്നു. 2017ലെ ‘മെര്‍സല്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറിയിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായാണ് ജ്യോതികയെ ക്ഷണിച്ചത്.

നിത്യ മേനോന്‍ ചെയ്ത വേഷത്തിലേക്ക് ആയിരുന്നു നടിയെ വിളിച്ചിരുന്നത്. എന്നാല്‍ സ്വന്തം പ്രൊഡക്ഷനില്‍ തിരക്ക് ആയതിനാല്‍ ജ്യോതിക ഈ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയ്-ജ്യോതിക എന്ന ഹിറ്റ് ജോഡിയെ വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ