അഞ്ചാം ഭാഗം ദുരന്തമായി, ഇനി ആറാം ഭാഗം വരുന്നു; 'സിബിഐ 6' വരുമെന്ന് സംവിധായകന്‍

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസില്‍ ഇതുവരെ എത്തിയത്.

മസ്‌ക്കറ്റില്‍ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ആറാം ഭാഗത്തെ കുറിച്ച് കെ മധു പറഞ്ഞത്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരിസിലെ ആദ്യ സിനിമ.

‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയാണ് ആദ്യ നാല് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ ‘സിബിഐ 5: ദ ബ്രെയ്ന്‍’ എത്തിയത്. എന്നാല്‍ ഈ ചിത്രം ശ്രദ്ധ നേടിയിരുന്നില്ല.

പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിക്കാത്ത ചിത്രത്തിന് വിമര്‍ശനങ്ങള്‍ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്‌സ് ഓഫീസില്‍ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന