കെ. മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രം; മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ റാണാ ദഗുപതി എത്തും

കെ മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ദ് കിംഗ് ഓഫ് ട്രാവന്‍കൂര്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ബാഹുബലിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ റാണ ദഗുപതിയാണ് മാര്‍ത്താണ്ഡ വര്‍മയായി എത്തുന്നത്. ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റാണ പ്രതികരിച്ചു.

ചരിത്ര സംഭവത്തെ ആസ്പദമാക്കിയുള്ളതിനാല്‍ ഏറെ ഗവേഷണങ്ങള്‍ ആവശ്യമായ സിനിമയാണിതെന്നും ഉടന്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാണ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Read more

ശ്രീ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തുക. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യപ്പെടും. പീറ്റര്‍ ഹെയ്‌നാവും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കുക.