മുന്‍ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്‍ക്ക് അബദ്ധധാരണകള്‍ തെറ്റുന്നത് ഉള്‍ക്കൊള്ളാനാവില്ലെന്ന് സംവിധായകന്‍ കെ.പി വ്യാസന്‍. ബാഹുബലി പോലെയൊരു ചിത്രമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ മാമാങ്കം കാണരുതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിങ്ങള്‍ ബാഹുബലി പോലൊരു സിനിമ കാണാനാണുപോകുന്നതെങ്കില്‍ മാമാങ്കം കാണരുത്, കാരണം ഇത് പരാജയപ്പെട്ട ചാവേറുകളുടെ കഥയാണ് ,മുന്‍ ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്‍ക്ക് അബദ്ധധാരണകള്‍ തെറ്റുന്നത് ഉള്‍ക്കൊള്ളാനാവില്ല.
സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണു മാമാങ്കം. ബ്രഹ്മാണ്ട സിനിമകളുടെ പളപളപ്പില്‍ കാണേണ്ട സിനിമയല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ചസിനിമകളുടെ ഗണത്തില്‍ കാണേണ്ട ചിത്രമാണ് യുദ്ധവും,പ്രതികാരങ്ങളും ആര്‍ക്കും നല്ലതല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഇന്നിന്റെ സിനിമയാണു മാമാങ്കം,കപട നിറക്കൂട്ടുകള്‍ പാടേ ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ മാമാങ്കം ഒരുക്കിയ പത്മകുമാറിനിരിക്കട്ടെ നിറഞ്ഞ കയ്യടി
കാരണം മുന്‍ നിര താരങ്ങളെ ഒന്നാകെ അണി നിരത്തുമ്പോഴും ഇതൊരു താര കേന്ദ്രീകൃത സിനിമയല്ല, ഇതൊരു സമ്പൂര്‍ണ്ണ സിനിമയാണ് സംവിധായകന്റെ സിനിമ.