'യുദ്ധവെറിയന്മാര്‍ക്ക് വേണ്ടിയല്ല ഈ 'മാമാങ്കം', ബ്രഹ്മാണ്ഡ സിനിമകളുടെ പളപളപ്പില്‍ കാണേണ്ട സിനിമയല്ല അത്: വ്യാസന്‍

മുന്‍ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്‍ക്ക് അബദ്ധധാരണകള്‍ തെറ്റുന്നത് ഉള്‍ക്കൊള്ളാനാവില്ലെന്ന് സംവിധായകന്‍ കെ.പി വ്യാസന്‍. ബാഹുബലി പോലെയൊരു ചിത്രമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ മാമാങ്കം കാണരുതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ ബാഹുബലി പോലൊരു സിനിമ കാണാനാണുപോകുന്നതെങ്കില്‍ മാമാങ്കം കാണരുത്, കാരണം ഇത് പരാജയപ്പെട്ട ചാവേറുകളുടെ കഥയാണ് ,മുന്‍ ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്‍ക്ക് അബദ്ധധാരണകള്‍ തെറ്റുന്നത് ഉള്‍ക്കൊള്ളാനാവില്ല.
സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണു മാമാങ്കം. ബ്രഹ്മാണ്ട സിനിമകളുടെ പളപളപ്പില്‍ കാണേണ്ട സിനിമയല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ചസിനിമകളുടെ ഗണത്തില്‍ കാണേണ്ട ചിത്രമാണ് യുദ്ധവും,പ്രതികാരങ്ങളും ആര്‍ക്കും നല്ലതല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഇന്നിന്റെ സിനിമയാണു മാമാങ്കം,കപട നിറക്കൂട്ടുകള്‍ പാടേ ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ മാമാങ്കം ഒരുക്കിയ പത്മകുമാറിനിരിക്കട്ടെ നിറഞ്ഞ കയ്യടി
കാരണം മുന്‍ നിര താരങ്ങളെ ഒന്നാകെ അണി നിരത്തുമ്പോഴും ഇതൊരു താര കേന്ദ്രീകൃത സിനിമയല്ല, ഇതൊരു സമ്പൂര്‍ണ്ണ സിനിമയാണ് സംവിധായകന്റെ സിനിമ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്