'സിരിക്കി' ത്രസിപ്പിച്ച് സൂര്യ; മണിക്കൂറുകള്‍ കൊണ്ട് ഏഴ് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി 'കാപ്പാന്‍' സോങ് 

സൂര്യ- മോഹന്‍ലാല്‍ ആരാധകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലെ “സിരിക്കി…” എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ വീഡിയോയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് ഏഴ് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിഗിലും കുതിപ്പ് തുടരുന്ന ഗാനം നിലവില്‍ ഏഴാമതാണ്.

സെന്തില്‍ ഗണേശും രമണി അമ്മാളും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ എസ് ജ്ഞാനകരവേലിന്റേതാണ്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.

സയേഷയാണ് ചിത്രത്തില്‍ നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ “കടൈക്കുട്ടി സിങ്ക”ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ 20ന്് ചിത്രം റിലീസിനെത്തും.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി