18 ദിവസങ്ങൾ കൊണ്ട് നേടിയത് ഇരട്ടിത്തുക; മമ്മൂട്ടി കമ്പനിയുടെ മറ്റൊരു വിജയമായി 'കാതൽ'

ജിയോ ബേബി- മമ്മൂട്ടി ചിത്രം ‘കാതലി’ന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവനേട്ടമാണ് കാതൽ സ്വന്തമാക്കിയിരിക്കുന്നത്.

നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

18 ദിവസംകൊണ്ട് 10 കോടിക്ക് അടുത്താണ് കാതൽ ഇതുവരെ ബോക്സ്ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. 5 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച സിനിമയ്ക്ക് ഇരട്ടിയോളം തുക കളക്ഷൻ നേടിയതിലൂടെ ഹിറ്റ് സ്റ്റാറ്റസാണ് ചിത്രം നേടിയിരിക്കുന്നത്.

കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും കയ്യടക്കമുള്ള സംവിധാനം മികവ് കൊണ്ടും കാതൽ എന്നും മികച്ചുനിൽക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കാതലിലെ മാത്യു ദേവസ്യ എന്ന കഥാപാത്രത്തെ പ്രേക്ഷകർ കാണുന്നത്. കൂടാതെ മമ്മൂട്ടി കമ്പനിയുടെ നാലാം ഹിറ്റ് ചിത്രമായും കാതൽ മാറി. നെറ്റ്ഫ്ലിക്സ് ആണ് കാതലിന്റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ