തിയേറ്ററില്‍ ഹിറ്റ്, എന്നാല്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇല്ല; 'കാതല്‍' ഒരു മാസം കൊണ്ട് ഒ.ടി.ടിയില്‍!

പ്രമോഷനുകളേക്കാള്‍ ഏറെ മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ മലയാള സിനിമയില്‍. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രവും ഈ ട്രെന്‍ഡ് ഏറ്റുപിടിച്ചിരിക്കുകയാണ്. അഞ്ച് കോടിക്ക് താഴെ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതുവരെ 10 കോടിക്ക് അടുത്ത് തിയേറ്ററുകളില്‍ നിന്നും നേടി കഴിഞ്ഞു.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡിസംബറില്‍ തന്നെ കാതല്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. അതേസമയം, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ തുടങ്ങിയവയില്‍ ഏതിലെങ്കിലും സ്ട്രീമിംഗ് ചെയ്യുമെന്ന് പറയപ്പെടുന്നു.

ഡിസംബര്‍ 23, ശനിയാഴ്ച അല്ലെങ്കില്‍ ഡിസംബര്‍ 24 ഞായറാഴ്ച ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 23ന് ആണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ഓമന എന്ന നായിക കഥാപാത്രമായി എത്തിയത് ജ്യോതികയാണ്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണിത്. യുകെ, ജര്‍മനി, ഫ്രാന്‍സ്, നോര്‍വേ, ബെല്‍ജിയം എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

ഡിസംബര്‍ ഏഴിന് ചിത്രം ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ കാതലിനും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ന്യൂസിലാന്‍ഡിലും ഡിസംബര്‍ 14ന് ചിത്രം വ്യാപകമായി റിലീസ് ചെയ്യും. അതുകൊണ്ട് ഡിസംബറില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

Latest Stories

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്