'മോഹന്‍ലാല്‍ ചെയ്യണം, മറ്റ് രണ്ടു സിനിമകളും പുറത്തിറങ്ങാന്‍ അനുവദിക്കില്ല'; കടുവാക്കുന്നേല്‍ കുറുവാച്ചന്‍ വീണ്ടും വിവാദത്തില്‍

“കടുവാക്കുന്നേല്‍ കുറുവാച്ചന്‍” വീണ്ടും വിവാദത്തില്‍. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ചിരിക്കുന്ന പൃഥ്വിരാജ്, സുരേഷ് ഗോപി ചിത്രങ്ങള്‍ക്കെതിരെ പാല സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവാച്ചന്‍. തന്റെ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കാന്‍ രഞ്ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവാദം കൊടുത്തതാണെന്ന് കുറുവാച്ചന്‍ പറയുന്നത്.

സിനിമ മോഹന്‍ലാല്‍ ചെയ്യണമെന്നും കുറുവാച്ചന്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി കുറുവാച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം. പൃഥ്വിരാജ് ചിത്രം “കടുവ”യുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് കുറുവാച്ചന്‍ മാതൃഭൂമിയോട് പറഞ്ഞു. തന്റെ അനുവാദമില്ലാതെ ഈ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും കുറുവച്ചന്‍ പറഞ്ഞു.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250ാം ചിത്രവും ഒരുങ്ങുന്നുണ്ട്. ഇത് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രം പകര്‍പ്പവകാശം ലംഘിച്ചു എന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു.

കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്