ഇതൊരു പുതിയ തരം പ്രതിഭാസമാണ്..മെഡിക്കല്‍ സയന്‍സില്‍ ഇതിനെ 'വോയിസ് ക്ലോണിംഗ്' എന്ന് പറയും; കോപ്പിയടി ആരോപണവുമായി കൈലാസ് മേനോന്‍

കോപ്പിയടി ആരോപണവുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. പിന്നണി ഗായികയായ ആവണി മല്‍ഹാറിന്റെ ശബ്ദം കോപ്പിയടിച്ചതായാണ് കൈലാസ് സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. തനിക്ക് ഒരാള്‍ അയച്ചു നല്‍കിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തന്റെ സഹോദരി പാടിയ പാട്ടാണ് എന്ന പേരിലാണ് കൈലാസിന് ഈ വീഡിയോ ഒരു യുവാവ് അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആവണി മല്‍ഹാര്‍ പാടിയതാണെന്ന് കൈലാസ് പറയുന്നു. ആവണി പാടുന്നതിന്റെ വീഡിയോയും അദ്ദേഹം ഇയാള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആവണിയുടെയും തനിക്ക് ലഭിച്ച വീഡിയോയും കൈലാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

“”ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കല്‍ സയന്‍സില്‍ “വോയിസ് ക്ലോണിംഗ്” എന്ന് പറയും. ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടേതല്ലാത്ത കാരണത്താല്‍ പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യരാവാന്‍ സാദ്ധ്യതയുള്ളതിനാല്‍, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങള്‍ക്കെങ്കില്‍ മാത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി”” എന്നാണ് സക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം കൈലാസ് മേനോന്‍ കുറിച്ചിരിക്കുന്നത്.

കൈലാസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ആവണിയും തന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. “”അങ്ങനെ എന്റെ പാട്ടും മോഷ്ടിക്കപ്പെട്ടിരിക്കുകയാണ് സൂര്‍ത്തുക്കളെ.. കൈലാസ് മേനോന്‍ ഏട്ടന് അറിയാവുന്നതു കൊണ്ട്..ഇല്ലെങ്കിലോ..ലോ..”” എന്നാണ് ആവണി കുറിച്ചിരിക്കുന്നത്.

https://www.facebook.com/aavani.sathian/posts/3041928095916417

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ