'റോളക്സ്, അവൻ പേര് ദില്ലി'; കൈതിയുടെ നാലാം വർഷത്തിൽ വമ്പൻ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ

തെന്നിന്ത്യൻ സിനിമയിൽ ലോകേഷ് കനകരാജ് എന്ന സംവിധായകൻ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ സിനിമയായിരുന്നു കാർത്തി നായകനായയെത്തിയ ‘കൈതി’. ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം അവിടെ നിന്നുമാണ്. കൈതി എന്ന ഒരൊറ്റ സിനിമകൊണ്ട് ലോകേഷ് കനകരാജ് സിനിമ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുത്ത ഓളം ചെറുതല്ല.

കൈതി റിലീസ് ചെയ്തിട്ട് ഇപ്പോൾ നാല് വർഷം തികഞ്ഞിരിക്കുകയാണ്. കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സിനിമ ഇറങ്ങിയ സമയത്തുതന്നെ ഉറപ്പായ കാര്യമായിരുന്നു. എന്നാൽ അതിനിടയിൽ എൽസിയു കണക്ഷനുള്ള വിക്രം, ലിയോ എന്നീ സിനിമകൾ പുറത്തിറങ്ങി. ഈ രണ്ടു സിനിമകളിലും കൈതി റഫറൻസുകൾ നിരവധിയാണ്. അതുകൊണ്ട് തന്നെ കൈതി 2 നു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ’

ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൈതിയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ‘ദില്ലി വിൽ റിട്ടേൺ’ എന്ന് പറഞ്ഞിരിക്കുന്നത്.

കൈതി 2 കൂടാതെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നീ സിനിമകളാണ് എൽസിയുവിൽ നിന്നും ഇനി പുറത്തുവരാനുള്ളത്. പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ലിയോയുടെ രണ്ടാം വരുമോ എന്നും സ്ഥിതീകരണമായിട്ടില്ല.

എന്തായാലും ദില്ലിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമമെന്നാണ് അറിയാൻ കഴിഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ